പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി; ആലപ്പുഴക്ക് 17600 മെട്രിക് ടണ്‍ അരി അനുവദിച്ചു

തിരുവനന്തപുരം: കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്കു (PMGKY) കീഴില്‍ ആലപ്പുഴ ജിലയ്ക്ക് 17000 മെട്രിക് ടണ്‍ അരി ലഭ്യമായി. കോവിഡ് പ്രതിസന്ധി നേരിടുന്നതിന് പൊതുവിതരണ റേഷന്‍ സമ്പ്രദായത്തിലെ പാവപ്പെട്ട വിഭാഗങ്ങളായ AAY(അന്ത്യയോജന അന്ന യോജന) PHH (പ്രയോര്‍റ്റി ഹൗസ് ഹോള്‍ഡ്‌സ്) എന്നിവര്‍ക്ക് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്നു മാസം 5 കിലോഗ്രാം അരി വീതം ഒരു കുടുംബത്തിലെ ഓരോ വ്യക്തിക്കും പ്രതിമാസം നല്‍കുന്നതിനാണ് ഭക്ഷ്യധാന്യം അനുവദിച്ചിരിക്കുന്നത്. ജില്ലയ്ക്ക് സാധരണയായി നല്‍കി വരുന്ന 7000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിനു പുറമേയാണ് ഈ അരി അനുവദിച്ചിരിക്കുന്നതെന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അലപ്പുഴ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു

സംസ്ഥാന ഗവണ്‍മെന്റ് അധികമായി അനുവദിച്ചിരിക്കുന ഭക്ഷ്യധാന്യ ശേഖരം മെയ് 31 ന് മുന്‍പായി എടുത്തിരിക്കണം. ഏപ്രില്‍ 16 വരെ സംസ്ഥാനം 7000 മെട്രിക് ടണ്ണോളം അരി ഈ ശേഖരത്തില്‍ നിന്നും എടുത്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം