റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: പൗരന്മാരെ കൊണ്ടുപോകണമെന്ന കര്‍ശനനടപടികളുമായി യുഎഇ

April 13, 2020 - 12:54 pm

കൊവിഡ് 19ന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പൗരന്മാരെ തിരിച്ച് കൊണ്ടുപോവാന്‍ തയാറാവാത്ത എല്ലാ രാജ്യങ്ങളുമായുള്ള തൊഴില്‍ ധാരണാ പത്രങ്ങള്‍ യുഎഇ റദ്ദാക്കിയേക്കും. വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ എല്ലാ സാഹചര്യവും ഒരുക്കിയിട്ടും രാജ്യങ്ങള്‍ പൗരന്മാരെ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഎഇ ഭരണകൂടം കടുത്ത നടപടിയെടുക്കുന്നതിനൊരുങ്ങുന്നത്. ഇത്തരം രാജ്യങ്ങളില്‍നിന്ന് പിന്നീട് തൊഴില്‍നിയമനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും ഭരണകൂടം ആലോചിക്കുന്നുണ്ട്. ഓരോ രാജ്യങ്ങളും പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യുഎഇ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലയില്‍ അവധി നല്‍കുന്നത് സംബന്ധിച്ച് ചില നിയമങ്ങളും യുഎഇ തൊഴില്‍വകുപ്പ് പാസാക്കി. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ യുഎഇയിലെ യൂറോപ്യന്‍ യൂറോപ്യന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുപോയിരുന്നു. ഇന്ത്യക്കാര്‍ക്ക് പോകാനായി എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് ഉള്‍പ്പെടെയുള്ള യുഎഇ വിമാനക്കമ്പനികള്‍ പ്രത്യേകം സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യ അനുമതി നല്‍കാത്തതിനാല്‍ പിന്നീട് അവ റദ്ദാക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *