റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ വൈ ഫൈ സംവിധാനം ഉടന്‍ വരും

March 2, 2020 - 2:25 pm

ന്യൂഡല്‍ഹി മാര്‍ച്ച് 2: ഇന്ത്യന്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ വൈ ഫൈ സംവിധാനം ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദം നല്‍കി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിമാനത്തിലെ വൈഫൈ സംവിധാനം യാത്രക്കാര്‍ക്കുകൂടി അനുവദിച്ചാണ് ഉത്തരവ്. കയ്യിലുള്ള ഹാന്റ്‌സെറ്റ് ഫ്ളൈറ്റ് മോഡിലേക്ക് മാറ്റണം. പൈലറ്റ് വൈ ഫൈ ഓണ്‍ ചെയ്യുന്നത് അനുസരിച്ച് യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കും. ഫോണിന് പുറമെ ലാപ്ടോപ്, ടാബ്ലറ്റ്, സ്മാര്‍ട്ട് വാച്ച് എന്നിവയും ഉപയോഗിക്കാം.

കഴിഞ്ഞ ആഗസ്റ്റില്‍ പുറപ്പെടുവിച്ച കരട് ചട്ടങ്ങള്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഒരോ വിമാനത്തിലും ഇന്റര്‍നെറ്റ് സംവിധാനം നല്‍കണമെങ്കില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രത്യേക ഇന്റര്‍നെറ്റ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൂടി നേടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *