റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വുഹാനില്‍ നിന്ന് 324 ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി

February 1, 2020 - 9:35 am

ന്യൂഡല്‍ഹി ഫെബ്രുവരി 1: ചൈനയിലെ വുഹാനില്‍ നിന്ന് 324 ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ന്യൂഡല്‍ഹിയിലെത്തി. ഇതില്‍ 42 മലയാളികളുമുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍ നിന്ന് പുറപ്പെട്ടത്.

തിരികെയെത്തിയവരില്‍ 211 പേരും വിദ്യാര്‍ത്ഥികളാണ്. മൂന്ന് കുട്ടികളുമുണ്ട്. ഇവരെ ഹരിയാനയിലെ മനേസറില്‍ ഐസൊലേഷന്‍ ക്യാമ്പിലേക്ക് മാറ്റും. 14 ദിവസം നിരീക്ഷിക്കാനാണ് തീരുമാനം. ക്യാമ്പില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ടാമത്തെ വിമാനം ഇന്ന് വുഹാനിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *