റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്ത് കലാപം: 14 പ്രതികൾക്ക് ജാമ്യം അനുവദിച്ചു

January 28, 2020 - 1:50 pm

ന്യൂഡൽഹി ജനുവരി 28: ഗുജറാത്ത് കലാപ കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതി ചൊവാഴ്ച ജാമ്യം അനുവദിച്ചു. ജാമ്യക്കാലത്തു സാമൂഹിക കാര്യങ്ങളിൽ ഏർപ്പെടണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ ഗുജറാത്തിൽ പ്രവേശിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആർ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ ജാമ്യ വ്യവസ്ഥകൾ ജാഗ്രതയോടെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോടതി ജില്ലാ നിയമ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഉപജീവനത്തിനായി അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ കുറ്റവാളികളെ സഹായിക്കാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ പെരുമാറ്റത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അധികാരികൾക്ക് ബെഞ്ച് ഉത്തരവിട്ടു.

വടക്കൻ ഗുജറാത്തിലെ ഗ്രാമത്തിൽ 22 സ്ത്രീകൾ ഉൾപ്പെടെ 33 പേരെ തീവച്ചു കൊലപ്പെടുത്തിയ സംഭവമാണ് സർദാപുര കൂട്ടക്കൊല. മൂന്ന് ദിവസം നീണ്ടു നിന്ന കലാപത്തിൽ 1000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *