ഇന്ത്യയില്‍ കൊറോണവ്യാപനം അതിവേഗത്തില്‍, ഇറ്റലിയെക്കാള്‍ മുമ്പിലെത്തി

June 6, 2020

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ കൊറോണവ്യാപനം അതിവേഗത്തിലായി. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ആറാമതെത്തി. 24 മണിക്കൂറിനിടെ 9378 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,091 ആയി. ഒരാഴ്ചയ്ക്കിടെ 61,000ലധികം പേര്‍ക്ക് രോഗം കണ്ടെത്തിയതോടെയാണ് ഫ്രാന്‍സ്, ഇറാന്‍, …

ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന പ്രോട്ടീനുകള്‍ കൊറോണ വൈറസുകളെ ഇല്ലാതാക്കുമെന്ന് പഠനം

May 27, 2020

ബീജിങ്: ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന ചില പ്രോട്ടീനുകള്‍ കൊറോണ വൈറസുകളെ ഇല്ലാതാക്കുമെന്ന് പുതിയ പഠനങ്ങള്‍. ചൈനയിലെ സിന്‍ഹുവാ സര്‍വകലാശാല, ബീജിങ് മിലിട്ടറി അക്കാദമി, ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ സെന്റര്‍, കണക്ടിക്കട്ട് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരുടേതാണ് കൂട്ടായ പഠനങ്ങളിലാണ് ഇക്കാര്യം പുറത്തുവന്നത്. ഈഡിപ്‌സ് …

കൊറോണ വൈറസ് ഉത്ഭവിച്ചത് ലാബിൽ നിന്നാണെന്ന് നിതിൻ ഗഡ്കരി

May 14, 2020

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഉദ്ഭവിച്ചത് ലാബില്‍നിന്നാണെന്ന് നിതിന്‍ ഗഡ്കരി. മന്ത്രിയുടെ അഭിപ്രായം ഇതുസംബന്ധിച്ച ആദ്യ ഇന്ത്യന്‍ പ്രതികരണമായതിനാല്‍ ശ്രദ്ധേയമാണ്. കൊറോണ ഒരു സ്വാഭാവിക വൈറസ് അല്ല. ഇതൊരു ലാബില്‍ നിര്‍മിക്കപ്പെട്ടതാണ്, മനുഷ്യനിര്‍മിതമാണിത്. കൃത്രിമമായി ആരോ സൃഷ്ടിച്ചതാണ്. കൊറോണയ്ക്ക് ഇതുവരെ പ്രതിരോധമരുന്നു കണ്ടെത്താന്‍ …

സംസ്ഥാനത്ത് വ്യാഴാഴ്ച ആര്‍ക്കും കൊവിഡ്- 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ

May 7, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ആര്‍ക്കും കൊവിഡ്- 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് അഞ്ചുപേരുടെ പരിശോധനാഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള മൂന്നു പേരുടേയും കാസര്‍കോട് ജില്ലയിലെ രണ്ടുപേരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കൊവിഡില്‍നിന്നു മുക്തിനേടിയത്. 25 …

കൊറോണ വൈറസ് ആദ്യം ബാധിച്ചത് പാരീസിലെന്ന് റിപ്പോര്‍ട്ട്

May 6, 2020

പാരീസ്: കോവിഡ് വൈറസ് ആദ്യം ബാധിച്ചത് പാരീസിലെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നതിനു നാലുദിവസം മുമ്പ് ഫ്രാന്‍സിലെ പാരീസില്‍ വൈറസ് ബാധ ഉണ്ടായിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അന്ന് രോഗിയില്‍നിന്ന് എടുത്ത സാംപിള്‍ അടുത്തിടെ പരിശോധിച്ചപ്പോഴാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. വടക്കുകിഴക്കന്‍ പാരീസിലെ …

കോവിഡ്: ദുബായിലും അബുദാബിയിലുമായി രണ്ട് മലയാളികൾ മരിച്ചു

April 22, 2020

ന്യൂഡൽഹി: കോവിഡ് ബാധിച്ച് ദുബായിലും അബുദാബിയിലുമായി രണ്ട് മലയാളികൾ മരിച്ചു. ഗുരുവായൂര്‍ സ്വദേശിയാണ് കൊവിഡ് ബാധിച്ച്‌ ദുബായില്‍ മരിച്ചത്. കോട്ടപ്പടി താഴിശേരി സ്വദേശി പനക്കല്‍ ബാബുരാജ് ആണ് മരിച്ചത്. 55 വയസായിരുന്നു. ചൊവ്വാഴ്ച യു.എ.ഇ സമയം പകല്‍ 2.30ന് ആശുപത്രിയിലായിരുന്നു അന്ത്യം. …

കൊറോണ വൈറസിനെ മനുഷ്യർക്ക് സൃഷ്ടിക്കാനാവില്ലെന്ന് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

April 20, 2020

ബീജിങ് ഏപ്രിൽ 20: ലോകമാകെ മഹാമാരിക്ക് ഇടയാക്കിയ കൊറോണ വൈറസിനെ മനുഷ്യര്‍ക്ക് സൃഷ്ടിക്കാനാകില്ലെന്ന് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ യുവാന്‍ ഷീമിങ് വ്യക്തമാക്കി. എന്നിട്ടും ചിലര്‍ എന്തെങ്കിലും തെളിവോ വിവരമോ ഇല്ലാതെ കരുതിക്കൂട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ …

കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാനിലെ ലാബിൽ നിന്നാണെന്ന് വെളിപ്പെടുത്തി യുഎസ് മാധ്യമം

April 17, 2020

വാഷിംഗ്‌ടണ്‍ ഏപ്രിൽ 17: കൊവിഡ് 19 വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് രോഗം ലോകവ്യാപകമായി പടരുന്നതിന് മുമ്പ് തന്നെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയുന്നതിന് അമരേിക്ക സ്വന്തം നിലയില്‍ അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ഈ വാദത്തിനെ തള്ളിക്കളഞ്ഞിരുന്നു. …

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബിൽ നിന്നാണെന്ന ആരോപണം നിഷേധിച്ച് ചൈന

April 16, 2020

ബെയ്‌ജിങ്‌ ഏപ്രിൽ 16: മഹാമാരിയായ കോവിഡ് 19 വുഹാനിന് അടുത്തുള്ള ലബോറട്ടറിയിൽ നിന്നും ഉത്ഭവിച്ചതാണെന്ന ആരോപണങ്ങൾ നിഷേധിച്ച് ചൈന. ലാബിൽ നിന്നുമാണ് ഇത് പകർന്നത് എന്നുള്ളതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവിയും മറ്റ് മെഡിക്കൽ വിദഗ്ദ്ധരും പറഞ്ഞതായി വിദേശമന്ത്രാലയ വക്താവ് സാവോ …