റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍

December 27, 2019 - 3:30 pm

തിരുവനന്തപുരം ഡിസംബര്‍ 27: സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നുള്ളത് വസ്തുതാ വിരുദ്ധമാണെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദേശീയ മാധ്യമത്തില്‍ ആരോപിക്കുന്നത്പോലൊരു തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2012 ആഗസ്റ്റില്‍ തടങ്കല്‍ പാളയം നിര്‍മ്മിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ കത്ത് മുഖേന അറിയിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്പോര്‍ട്ട് കാലാവധി തീര്‍ന്നശേഷവും രാജ്യത്ത് അനധികൃതമായി തുടരുകയോ ചെയ്യുന്ന വിദേശികള്‍, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ചുപോകാനുള്ള നിയമനടപടികള്‍ക്കായി കാത്തിരിക്കുന്ന വിദേശികളെയും പാര്‍പ്പിക്കാനായി ഇത്തരം തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *