റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൗരത്വ പ്രതിഷേധം: ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി

December 27, 2019 - 1:42 pm

ന്യൂഡല്‍ഹി ഡിസംബര്‍ 27: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരുന്നതിനാല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്തും സുരക്ഷ ശക്തമാക്കി. 15 അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഏത് സാഹചര്യവും നേരിടാന്‍ പോലീസ് സജ്ജമാണെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ 21 ജില്ലകളില്‍ ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പൗരത്വ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന് 498 പേര്‍ക്ക് നോട്ടീസ് അയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *