ന്യൂഡല്‍ഹി നവംബര്‍ 1: ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഫോടക വസ്തു അടങ്ങിയ ബാഗ് കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബാഗ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ബാഗ് സ്ഥലത്ത് നിന്ന് മാറ്റി. തുടര്‍ന്ന് ബോംബ് ഡിറ്റക്ഷന്‍ ആന്‍റ് ഡിസ്പോസല്‍ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
ബാഗ് കണ്ടെത്തിയ ടെര്‍മിനല്‍ 3 ഉപയോഗിക്കാന്‍ കുറച്ച് സമയത്തേക്ക് യാത്രക്കാരെ വിലക്കി. വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


