റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ സെപ്റ്റംബര്‍ 4: ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍ കെ അദ്വാനി കേരളത്തിലെത്തി. ചൊവ്വാഴ്ച രാവിലെ ആലപ്പുഴയിലെ മാരാരിക്കുളം മഹാദേവര്‍ ക്ഷേത്രത്തിലെത്തി രുദ്രാഭിഷേകം അനുഷ്ഠിച്ചു.

മകള്‍ പ്രതിഭ അദ്വാനി ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് അദ്വാനിയെത്തിയത്. ക്ഷേത്രത്തിലെ പ്രധാന പൂജയായ രുദ്രാഭിഷേകം അനുഷ്ഠിച്ചു. 51 രുദ്രാക്ഷ മുത്തുകള്‍ ക്ഷേത്രമാനേജര്‍ വിഎസ് ജയന്‍ അദ്വാനിക്ക് സമര്‍പ്പിച്ചു. റിസോര്‍ട്ടില്‍ നടക്കുന്ന ഓണാഘോഷത്തിലും പങ്കെടുക്കുമെന്ന് മകള്‍ അറിയിച്ചു.

പാര്‍ട്ടി പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ള, വൈസ് പ്രസിഡന്‍റ് പിഎം വേലായുധന്‍, ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന ബിജെപി നേതാക്കള്‍ വിമാനത്താവളത്തിലെത്തി അദ്വാനിയെ സ്വീകരിച്ചു.

സെപ്റ്റംബര്‍ 8ന് അദ്വാനി തിരിച്ച് പോകും. 2017ല്‍ അദ്വാനി കുമരകം സന്ദര്‍ശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *