കോവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ ഡബ്ല്യു.എച്ച്.ഒ.

December 16, 2022

ജനീവ: കോവിഡ്-19 മഹാമാരിയേത്തുടര്‍ന്നുള്ള ആഗോള അടിയന്തരാവസ്ഥ അവസാനിപ്പിക്കാനൊരുങ്ങി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ).അടുത്തവര്‍ഷം കോവിഡ് സംബന്ധമായ അടിയന്തരാവസ്ഥ വേണ്ടിവരില്ലെന്നു പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രസ് അഥാനം ഗബ്രിയേസസ് വ്യക്തമാക്കി. കോവിഡ്-19 അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഡബ്ല്യു.എച്ച്.ഒ. വിദഗ്ധസമിതി ജനുവരിയില്‍ യോഗം ചേരും. …

ഭീകരസംഘടനകളുടെ താവളമായി അഫ്ഗാന്‍ മാറുന്നില്ലെന്ന് ലോകം ഉറപ്പാക്കണം-ഇന്ത്യ

November 12, 2022

ന്യൂഡല്‍ഹി: യു.എന്‍. സുരക്ഷാ കൗണ്‍സില്‍ നിരോധിച്ചിട്ടുള്ള ലഷ്‌കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ താവളമായി അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങള്‍ ഉപയോഗിക്കപ്പെടുന്നില്ല എന്ന് ലോകസമൂഹം കൂട്ടായി ഉറപ്പാക്കണമെന്ന് ഇന്ത്യ. യു.എന്നിലെ സ്ഥിരം ഉപപ്രതിനിധിയായ അംബാസഡര്‍ ആര്‍. രവീന്ദ്രയാണ് അഫ്ഗാന്‍ സംബന്ധിച്ചുള്ള ഇന്ത്യയുടെ ആശങ്ക …

യുക്രൈന്‍ പ്രമേയം: റഷ്യക്കെതിരേ ഇന്ത്യയുടെ വീറ്റോ

October 12, 2022

ഐക്യരാഷ്ട്രസംഘടന: യുക്രൈനിലെ നാലു പ്രദേശങ്ങള്‍ മോസ്‌കോ നിയമവിരുദ്ധമായി പിടിച്ചടക്കിയതിനെ അപലപിക്കുന്ന കരട് പ്രമേയം യു.എന്‍. പൊതുസഭയില്‍ അവതരിപ്പിക്കുമ്പോള്‍ രഹസ്യ ബാലറ്റ് ഏര്‍പ്പെടുത്തണമെന്ന റഷ്യയുടെ ആവശ്യത്തെ വീറ്റോ ചെയ്ത് ഇന്ത്യ. പരസ്യ വോട്ടെടുപ്പ് വേണമെന്ന് ഇന്ത്യയടക്കം 107 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.അല്‍ബേനിയ കൊണ്ടുവന്ന പ്രമേയത്തിന്മേല്‍ …

യു.എന്‍. രക്ഷാസമിതിയില്‍ റഷ്യക്കെതിരേ വോട്ട് ചെയ്ത് ഇന്ത്യ

August 26, 2022

വാഷിങ്ടണ്‍: യുക്രൈന്‍ വിഷയത്തില്‍ യു.എന്‍. രക്ഷാസമിതിയില്‍ ആദ്യമായി റഷ്യക്കെതിരേ വോട്ട് ചെയ്ത് ഇന്ത്യ. രക്ഷാസമിതിയോഗത്തെ ടെലികോണ്‍ഫറന്‍സ് വഴി അഭിസംബോധനചെയ്യാന്‍ യുക്രൈന്‍ പ്രസിഡന്റ് വെളോദിമിര്‍ സെലന്‍സ്‌കിയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വോട്ടെടുപ്പ്.റഷ്യ-യുക്രൈന്‍ യുദ്ധം വിലയിരുത്താനായി രക്ഷാസമിതി 24/08/2022 ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു. സെലന്‍സ്‌കി രക്ഷാസമിതി …

ലോക വനിതാ സംരംഭക പുരസ്‌കാരം സ്വന്തമാക്കി നീലേശ്വരം സ്വദേശിനി

August 9, 2022

കൊച്ചി : ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ആധാരമാക്കി ഹോങ്കോങ്ങ്‌ ജൂണിയര്‍ ചെയ്‌മ്പര്‍ ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ ലോക വനിതാ സംരംഭക പുരസ്‌കാരം സ്വന്തമാക്കി നീലേശ്വരം സ്വദേശിനി സംഗീത അഭയന്‍. വിവിധരാജ്യങ്ങളിലെ 225 വനിതകളില്‍ നിന്നാണ്‌ ഓണ്‍ലൈന്‍ കൈത്തറി കരകൗശല സ്‌റ്റാര്‍ട്ടപ്പായ ഈവ്‌ …

കോംഗോയില്‍ യു.എന്‍. താവളം കൊള്ളയടിക്കാന്‍ കലാപകാരികളുടെ ശ്രമം

July 27, 2022

കിന്‍ഷാസ: കോംഗോയില്‍ യു.എന്‍. സമാധാനസേനയുടെ താവളം കൊള്ളയടിക്കാനുള്ള ആഭ്യന്തര കലാപകാരികളുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സേന. സൈനിക താവളവും നാട്ടുകാര്‍ക്കായി സ്ഥാപിച്ച ലെവല്‍ 3 ആശുപത്രിയും കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ടെത്തിയ സായുധസംഘത്തെയാണ് ഇന്ത്യന്‍ സേന തുരത്തിയത്. ജാഗ്രതയോടെയുള്ള ഇടപെടല്‍ മൂലം യു.എന്‍. ഉദ്യോഗസ്ഥരുടെയും …

കോംഗോയില്‍ പ്രക്ഷോഭകാരികള്‍ സ്ത്രീയെക്കൊണ്ട് മനുഷ്യമാംസം തീറ്റിച്ചു

July 1, 2022

കോംഗോ: കോംഗോയില്‍ സായുധ പ്രക്ഷോഭകാരികള്‍ രണ്ടുതവണ തട്ടിക്കൊണ്ടു പോയ സ്ത്രീ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടതായും മനുഷ്യമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിതയാക്കപ്പെട്ടതായും യു.എന്‍. സംഘടനാ രക്ഷാസമിതിയില്‍ വെളിപ്പെടുത്തല്‍. കോംഗോയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അധ്യക്ഷയുമായ ജൂലിയന്‍ ലൂസിന്‍ജാണ് ഞെട്ടിപ്പിക്കുന്ന ഈ …

ടീസ്തയുടെ അറസ്റ്റ്: മനുഷ്യാവകാശ സംരക്ഷണം കുറ്റകൃത്യമല്ല -ഐക്യരാഷ്ട്ര സംഘടന

June 27, 2022

ന്യൂഡല്‍ഹി: മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന. വിഷയത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ച് മനുഷ്യാവകാശ സംരക്ഷണം കുറ്റകൃത്യമല്ലെന്ന് യു.എന്‍. പ്രത്യേക വക്താവ് മേരി ലോലര്‍ വ്യക്തമാക്കി. വെറുപ്പിനും വിവേചനത്തിനുമെതിരേയുള്ള ഉറച്ച ശബ്ദമാണ് ടീസ്തയെന്നും ലോലര്‍ കൂട്ടിച്ചേര്‍ത്തു.ഗുജറാത്ത് …

മനുഷ്യാവകാശ ലംഘനം : റഷ്യയെ യു.എന്‍ നുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു

April 8, 2022

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന്‌ റഷ്യയെ സസ്‌പെന്‍ഡ്. ചെയ്‌തു.റഷ്യന്‍ സൈന്യം യുക്രൈനില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. റഷ്യക്കെതിരെ 93 രാജ്യങ്ങളും അനുകൂലമായി 24 രാജ്യങ്ങളും വോട്ടുചെംയതു.58 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടു …

ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി പോയ കോപ്റ്റര്‍ തകര്‍ന്ന് എട്ട് മരണം

March 31, 2022

കിന്‍ഷാസ: ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടുപേര്‍ മരിച്ചു. ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. മരിച്ചവരില്‍ ആറ് പാകിസ്താനികളും ഒരു റഷ്യക്കാരനും ഒരു സെര്‍ബിയന്‍ സമാധാന സേനാംഗവും ഉള്‍പ്പെടുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി യുഎന്‍ …