ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി പോയ കോപ്റ്റര്‍ തകര്‍ന്ന് എട്ട് മരണം

കിന്‍ഷാസ: ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടുപേര്‍ മരിച്ചു. ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. മരിച്ചവരില്‍ ആറ് പാകിസ്താനികളും ഒരു റഷ്യക്കാരനും ഒരു സെര്‍ബിയന്‍ സമാധാന സേനാംഗവും ഉള്‍പ്പെടുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ‘ഇന്നലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എട്ട് യുഎന്‍ സമാധാന സേനാംഗങ്ങളുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ അതിയായ ദുഖമുണ്ട്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നു-‘ യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹങ്ങള്‍ ഗോമയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും അപകടത്തിന്റെ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു.

Share
അഭിപ്രായം എഴുതാം