പക്ഷിപ്പനി: കര്‍ണ്ണാടകയില്‍ നിന്നും കോഴികളെ കൊണ്ടുവരുന്നത് നിരോധിച്ചു

March 19, 2020

കാസർഗോഡ് മാർച്ച് 19: കര്‍ണ്ണാടകയിലെ മൈസൂര്‍,ദാവണ്‍ഗരെ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലേക്ക് കര്‍ണ്ണാടകയില്‍  നിന്നും കോഴി, കോഴി ഉത്പ്പന്നങ്ങള്‍, കോഴിവളം എന്നിവ കൊണ്ടുവരുന്നത് പൂര്‍ണ്ണമായും നിരോധിച്ചതായി ജില്ലാ കളക്ടര്‍  ഡോ.ഡി സജിത് ബാബു അറിയിച്ചു. ഇത് ഉറപ്പുവരുത്തുന്നതിനായി ചെക്ക് പോസ്റ്റുകള്‍ …

പക്ഷിപ്പനി: പ്രതിരോധ നടപടികള്‍ തുടരുന്നു, 899 പക്ഷികളെ കൊന്നു

March 16, 2020

മലപ്പുറം മാർച്ച് 16: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഒന്നാംഘട്ടത്തില്‍ ഇന്നലെ (മാര്‍ച്ച് 15) പരപ്പനങ്ങാടി നഗരസഭയിലും മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചുഴലി പ്രദേശങ്ങളിലുമാണ് പക്ഷികളെ കൊന്നൊടുക്കിയത്. മൂന്നിയൂരില്‍ 81 വീടുകളിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ …

പക്ഷിപ്പനി: മന്ത്രി അഡ്വ. കെ. രാജു മലപ്പുറം കലക്റ്ററേറ്റില്‍ അവലോകനയോഗം ചേരും

March 16, 2020

മലപ്പുറം മാർച്ച് 16: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വനം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഇന്ന് (മാര്‍ച്ച് 16) ജില്ലയിലെത്തും. ഉച്ചക്ക് 1.30ന് മലപ്പുറം ഗവ.ഗസ്റ്റ് ഹൗസില്‍ എത്തുന്ന …

പക്ഷിപ്പനി: കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ പക്ഷികളെ വില്‍ക്കുന്നതിനും മറ്റും വിലക്ക്

March 13, 2020

മലപ്പുറം മാര്‍ച്ച് 13: പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ ഒരു കിമീ പരിധിയില്‍ പക്ഷികളെ വില്‍ക്കുന്നതിനും കൊണ്ടുപോകുന്നതിനും മൂന്ന് മാസത്തേക്ക് വിലക്ക്. ഇതിന് പുറത്ത് പത്ത് കിമീ പ്രദേശത്തെ കോഴിക്കടകള്‍ ഇന്ന് തുറക്കും. കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ …

മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

March 12, 2020

തിരുവനന്തപുരം മാര്‍ച്ച് 12: മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോടിന് പിന്നാലെ മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ കോഴികളാണ് പക്ഷിപ്പനി ബാധിച്ചു ചത്തതായി സ്ഥിരീകരിച്ചത്. അധികൃതര്‍ ചത്ത കോഴികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ജില്ലയില്‍ …

പക്ഷിപ്പനി: കോഴിക്കോട് പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും

March 12, 2020

കോഴിക്കോട് മാര്‍ച്ച് 12: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ വളര്‍ത്തുപക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ ഒളിപ്പിച്ച് വെയ്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ദ്രുതകര്‍മ്മ സേന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. പ്രാദേശിക ജനപ്രതിനിധിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറും പോലീസും …

പക്ഷിപ്പനി: തിരുവനന്തപുരത്തും പാലക്കാടും പക്ഷികള്‍ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി

March 11, 2020

തിരുവനന്തപുരം മാര്‍ച്ച് 11: തിരുവനന്തപുരത്തും പാലക്കാടും പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയുള്ള സംഭവം ആശങ്ക പടര്‍ത്തുന്നു. കോഴിക്കോട് നഗരത്തിലും കൊടിയത്തൂര്‍ പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിക്കുകയും തുടര്‍ന്ന് 12,000ത്തിലേറെ പക്ഷികളെ കൊന്നുകത്തിക്കുകയും ചെയ്തിരുന്നു. വിവിധ …

പക്ഷിപ്പനി: കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

March 10, 2020

കോഴിക്കോട് മാർച്ച് 10: പക്ഷിപ്പനി സാധാരണഗതിയില്‍ പക്ഷികളെ മാത്രം ബാധിക്കുന്ന വൈറല്‍ രോഗമാണെങ്കിലും വളരെ  അപൂര്‍വ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതാണ്. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗരേഖ പ്രകാരം കോഴിക്കോട് ജില്ലയിലെ രോഗബാധ പ്രഭവ കേന്ദ്രത്തിന്  ഒരു …

കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

March 10, 2020

കോഴിക്കോട് മാര്‍ച്ച് 10: കോഴിക്കോട് കാരശ്ശേരി കാരമൂലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തിയത്. പക്ഷികള്‍ ചത്തത് ആശങ്കയ്ക്കിടയാക്കിയതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ മാലാംകുന്ന് …

ജില്ലയില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സജ്ജം

March 7, 2020

കോഴിക്കോട് മാർച്ച് 7: രോഗവ്യാപനം ഫലപ്രദമായി തടയുന്നതിന് ജില്ലയില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സജ്ജമായി.  ജില്ലയിലെ രോഗനിയന്ത്രണ പ്രവത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.വി.സുനില്‍കുമാറിനെ ചുമതലപ്പെടുത്തി.  ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍  ഡോ. കെ. സിന്ധുവിന്റെ നേതൃത്വത്തിലാണ് റാപ്പിഡ് …