ന്യൂഡൽഹി: വാക്സിന് കുത്തിവെപ്പെടുത്ത് രണ്ട് ദിവസത്തിന് ശേഷം പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് കോവിഡ് സ്ഥിരീകരിച്ചു. 20/03/21 ശനിയാഴ്ച പാകിസ്താൻ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഫൈസൽ സുൽത്താൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച ഇംറാൻ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ചയാണ് ഇംറാൻ ചൈന വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
68കാരനായ ഇംറാൻ കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ ഇസ്ലാമാബാദിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസടക്കം നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു.

