റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോൺഗ്രസ് മടുത്തൂവെന്ന് കെ സുധാകരൻ പറഞ്ഞിരുന്നതായി പി സി ചാക്കോ , ഇല്ലാത്തത് പറയരുതെന്ന് സുധാകരൻ്റെ മറുപടി

March 17, 2021 - 3:39 pm

കൊച്ചി: കെ. സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ട് ഉടൻ പുറത്തുവരുമെന്ന് കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന പി. സി ചാക്കോ .

കെ. സുധാകരന് കോൺഗ്രസിൽ തുടരാൻ താത്പര്യമില്ല. ഇക്കാര്യം തനിക്കറിയാം. കോൺഗ്രസ് മടുത്തുവെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്ന് അര ഡസനോളം കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ഉടൻ എൻസിപിയിൽ ചേരുമെന്നും പി. സി ചാക്കോ വ്യക്തമാക്കി.

16/03/21 ചൊവ്വാഴ്ചയാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിൽ പി. സി ചാക്കോ എൻ.സി.പിയിൽ ചേർന്നത്. കോൺഗ്രസ് അവഗണിക്കുന്നൂവെന്ന് പരാതിപ്പെട്ടുകൊണ്ടാണ് പി. സി ചാക്കോ പാർട്ടി വിട്ടത്. എന്നാൽ കോൺഗ്രസ് മടുത്തു എന്ന് ചാക്കോയോട് താൻ പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചു. ചാക്കോ ഇല്ലാത്ത കാര്യം പറയരുതെന്നും സുധാകരൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *