ന്യൂഡല്‍ഹി: 2020 വര്‍ഷത്തില്‍ കോവിഡ് കാരണത്താല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ കഴിയാത്ത, പ്രായപരിധി അവസാനിക്കുന്നവര്‍ക്ക് ഇനി അവസരം നല്‍കില്ലെന്ന് സുപ്രീം കോടതി. പരീക്ഷയെഴുതാനുള്ള അവസാന അവസരം 2020ല്‍ കഴിഞ്ഞവര്‍ക്ക് അധിക അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണു കോടതി തള്ളിയത്.ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.പ്രായപരിധിയില്‍ ഇളവ് നല്‍കാനാകില്ലെന്നു കേന്ദ്രം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി, ഹര്‍ജി തള്ളിയത്.
കോവിഡ് വ്യാപനം: സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കില്ല-സുപ്രീം കോടതി
