റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ അറസ്റ്റില്‍

January 20, 2021 - 10:48 pm

ബംഗളൂരു: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ണാടകയില്‍ റാലി നടത്തിയ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.വിവിധ കര്‍ഷക സംഘടനകള്‍ക്കൊപ്പമാണ് കോണ്ഗ്രസ് രാജ്ഭനിലേക്ക് മാര്‍ച്ച് നടത്തിയത്. ഫ്രീഡം പാര്‍ക്കില്‍ കര്‍ഷകരുടെ കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്തു രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. സംഗോലി റെയില്വെ സ്റ്റേഷനില് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ദേശീയ പാതകള്‍ ഉപരോധിച്ചു. മാര്‍ച്ച് പോലിസ് തടഞ്ഞതോടെ സംഘര്‍ഷ സാഹചര്യം ഉടലെടുത്തു. തുടര്‍ന്ന് നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *