ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു : നി​ർ​മാ​ണ-വ്യ​വ​സാ​യ മേ​ഖ​ല​ക​ളിൽ പ്ര​തി​സ​ന്ധി​

പെ​രു​മ്പാ​വൂ​ർ : സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങു​ന്ന​ത് കേ​ര​ള​ത്തി​ലെ നി​ർ​മാ​ണ​മേ​ഖ​ല​യി​ലും ഹോ​ട്ട​ൽ‌, കൃ​ഷി, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യെ​ന്ന് തൊ​ഴി​ലു​ട​മ​ക​ൾ‌ ചൂ​ണ്ടി​ക്കാ​ട്ടി .പ​ല​യി​ട​ത്തും കെ​ട്ടി​ട​നി​ർ​മാ​ണ ജോ​ലി​ക​ൾ പാ​തി​വ​ഴി​യി​ൽ നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. മാ​ർ​ച്ച് മാ​സ​മാ​യ​തി​നാ​ൽ പൊ​തു​മ​രാ​മ​ത്തി​ന്‍റെ​യും മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും നി​ർ​മാ​ണ​ജോ​ലി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട ക​രാ​റു​കാ​രും ബു​ദ്ധി​മു​ട്ടി​ലാ​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക്ഷാ​മം മൂ​ലം ജോ​ലി​ക​ൾ മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണെ​ന്ന് ക​രാ​റു​കാ​രും പ​റ​യു​ന്നു.

ഔ​ദ്യോ​ഗി​ക ക​ണ​ക്കനുസരിച്ച് പെ​രു​മ്പാ​വൂ​ർ മേ​ഖ​ല​യി​ൽ മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ

പെ​രു​മ്പാ​വൂ​ർ മേ​ഖ​ല​യി​ൽ മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ ഉ​ണ്ടെ​ന്നാ​ണു ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. അ​നൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ​പ്ര​കാ​രം എ​ണ്ണം ഇ​തി​ലും കൂ​ടും. പ്ലൈ​വു​ഡ് വ്യ​വ​സാ​യ​ത്തി​ന്‍റെ പ്ര​ധാ​ന മേ​ഖ​ല​യാ​യ പെ​രു​മ്പാ​വൂ​രി​ൽ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ആ ​വ്യ​വ​സാ​യ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തി​ദി​ന ഉ​ത്പാ​ദ​നം പ​കു​തി​യാ​യി കു​റ​ഞ്ഞു. വി​വി​ധ കൃ​ഷി​ക​ളി​ൽ വി​ള​വെ​ടു​പ്പി​നും മ​റ്റു ജോ​ലി​ക​ൾ​ക്കും ആ​ളെ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​ന്യ​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​മൊ​രു​ക്കി സർക്കാരുകൾ.

തെ​ര​ഞ്ഞെ​ടു​പ്പ്, പെ​രു​ന്നാ​ൾ, വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്ക​ൽ എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു തൊ​ഴി​ലാ​ളി​ക​ൾ വ​ലി​യ​തോ​തി​ൽ ത​ങ്ങ​ളു​ടെ നാ​ടു​ക​ളി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ലും വി​വി​ധ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​ന്യ​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ സ​ർ‌​ക്കാ​രു​ക​ൾ പു​ല​ർ​ത്തു​ന്ന ശ്ര​ദ്ധ​യും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്നും വ്യ​വ​സാ​യി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →