കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ, എം. സി. കമറുദീന് 11 വഞ്ചന കേസുകളില്‍ കൂടി ജാമ്യം അനുവദിച്ചു. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ആകെ 37 കേസുകളിലാണ് ജാമ്യം കിട്ടിയത്.
ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടു ത്താണ് ഹൈക്കോടതി കമറുദീന് ജാമ്യം അനുവദിച്ചത്.
എന്നാൽ മറ്റു കേസുകള്‍ ഉള്ളതിനാല്‍ പുറത്തിറങ്ങാനാകില്ല. നിക്ഷേപ തട്ടിപ്പിന് നേരത്തെ എം.എല്‍.എക്കെതിരേ 149 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
മൂന്ന് കേസുകളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദീന്‍ കൂടുതല്‍ കേസുകളില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

