റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: റിമാന്‍ഡ് പ്ര​തി മ​രി​ച്ചത് പോ​ലീ​സ് മ​ര്‍​ദ്ദനം മൂലമാണെന്ന ആരോ​പ​ണ​ത്തെ തുടർന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേസെ​ടു​ത്തു.

കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ റി​മാ​ന്‍​ഡ് പ്ര​തി കാ​ഞ്ഞി​ര​പ്പ​ള്ളി വ​ട്ട​ക​പ്പാ​റ തൈ​പ്പ​റ​മ്പില്‍ ഷെ​ഫീ​ഖ് (36) ആണ് മരണപ്പെട്ടത്. പോലീസിൻ്റെ മർദ്ദനമേറ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് ഷെഫീക്ക് മ​രി​ച്ച​ത്. തലയ്ക്ക് പരിക്കേൽപിച്ചതാണ് ഷെഫീക്കിൻ്റെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

കേസിൽ വിശദമായ അന്വേഷണം നടത്തി ജ​യി​ല്‍ ഡി​ജി​പി​യും കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് നി​ര്‍​ദേ​ശി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *