തൃശൂര്‍: ചാവക്കാട് തിരുവത്രയില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് 36 പവന്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതികള്‍ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് പനക്കല്‍ ചന്ദ്രന്‍, മുഹമ്മദ് നിസാര്‍, എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് സത്യമംഗലം കാട്ടിനുളളിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതികളെ കസറ്റഡിയിലെടുത്തത്.
2020 നവംബര്‍ മൂന്നിനാണ് വലിയകത്ത് അഷറഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ പുറകുവശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ ആണ് ചന്ദ്രനും മുഹമ്മദ് നിസാറും പിടിയിലായത്.

