ത്രിപുരയിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് വെടിയുതിർത്തു. ഒരാൾ മരിച്ചു

ത്രിപുര: പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ദൊലുബാരിയിലാണ് സംഭവം. ശ്രീകാന്ത ദാസ് (45) എന്നയാളാണ് പൊലീസിൻ്റെ വെടിയേറ്റു മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. അവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.

മിസോറാമില്‍ നിന്നുള്ള ബ്രൂ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

പാനിസാഗറില്‍ നടത്തിയ ദേശീയ പാത ഉപരോധം അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് കല്ലേറും തീവയ്പും ഉണ്ടായതാണ് വെടി വെക്കാൻ കാരണമായതെന്നാണ് പൊലീസ് വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →