റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ ജില്ലയില്‍ 2,000,922 വോട്ടര്‍മാര്‍

November 22, 2020 - 3:51 pm

കണ്ണൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2,000,922 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 1,069,518 സ്ത്രീകളും 931,400 പുരുഷന്‍മാരും നാലു പേര്‍ ഭിന്നലിംഗക്കാരുമാണ്.

കണ്ണൂര്‍ കോര്‍പറേഷനില്‍ 85,386 പുരുഷന്‍മാരും 101,870 സ്ത്രീകളും ഉള്‍പ്പെടെ 187,256 വോട്ടര്‍മാരാണുള്ളത്. മട്ടന്നൂര്‍ ഒഴികെയുള്ള എട്ട് മുനിസിപ്പാലിറ്റികളിലായി ആകെ 325,644 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 151,507 പേര്‍ പുരുഷന്‍മാരും 174,137 പേര്‍ സ്ത്രീകളുമാണ്. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി ആകെ 1,488,022 വോട്ടര്‍മാരുണ്ട്. ഇവരില്‍ 694,507 പേര്‍ പുരുഷന്‍മാരും 793,511 പേര്‍ സ്ത്രീകളും നാലു പേര്‍ ഭിന്നലിംഗക്കാരുമാണ്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9201/voters-list-kannur-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *