ന്യൂഡൽഹി: തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച കരയില്‍ നിന്നും തൊടുത്തുവിടാവുന്ന ദ്രുതപ്രതികരണ ശേഷിയുള്ള ഹ്രസ്വദൂര മിസൈലിന്റെ പരീക്ഷണം വിജയം. ഒഡിഷ തീരത്തു 13 – 11-2020 വെള്ളിയാഴ്ച വൈകീട്ട് 3.40 നായിരുന്നു പരീക്ഷണം നടത്തിയത്.
30 കിലോമീറ്റര്‍ ദൂരപരിധിയില്‍ എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാന്‍ ശേഷിയുള്ള ക്വിക്ക് റിയാക്ഷന് സര്‍ഫസ് ടു എയര്‍ മിസൈല്‍ (ക്യുആര്‍എസ്എഎം) ആണിത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന പരീക്ഷണങ്ങളെല്ലാം വിജയകരമാണ്.
പല ലക്ഷ്യങ്ങളെ ഒരേസമയം ഉന്നമിടാവുന്ന ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിന്റെ ദൂരപരിധി 20-30 കിലോമീറ്ററാണ്.
15 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു വ്യോമാക്രമണം നടത്താന്‍ കഴിയുന്ന മിസൈല്‍ മൊബൈല്‍ ടു-വെഹിക്കിള്‍ സിസ്റ്റത്തില്‍ നിന്നാണ് വിക്ഷേപിക്കുന്നത്. ഒന്ന് മിസൈല്‍ വഹിക്കുന്നു, രണ്ടാമത്തേത് ടാര്‍ഗെറ്റ് ക്രമീകരിക്കാന്‍ സഹായിക്കുന്ന റഡാര്‍. ഇത് കൊണ്ടുപോകാന്‍ സാധിക്കുന്നതിനാല്‍ മുന്നോട്ട് പോകാനും ശത്രുവിന്റെ പ്രത്യാക്രമണങ്ങള്‍ ഒഴിവാക്കാനും കഴിയും. ഇതിന്റെ റഡാറിന് ഒരേസമയം 100 ടാര്‍ഗെറ്റുകള്‍ വരെ ട്രാക്കുചെയ്യാനും 6 ടാര്‍ഗെറ്റുകളിലേക്ക് പോയിന്റ് ചെയ്യാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.ഏതു കാലാവസ്ഥയിലും പ്രവര്‍ത്തന സജ്ജവുമാണിത്. 2017 ജൂണ്‍ നാലിനാണ് മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത്.തുടര്‍ന്ന് 2019 ഫെബ്രുവരി 26 നും പരീക്ഷിച്ചിരുന്നു. അന്ന് രണ്ട് റൗണ്ട് പരീക്ഷണമാണ് നടന്നത്.

