റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആക്ഷൻ പറഞ്ഞതോടെ പൊട്ടികരഞ്ഞു, എല്ലാം ദിലീപിൻ്റെ പണി. അനുഭവം പറഞ്ഞ് നടി സുബ്ബലക്ഷ്മി

October 25, 2020 - 9:58 am

കൊച്ചി: വളരെ വൈകിയാണ് സിനിമയിലെത്തിയതെങ്കിലും വളരെ പെട്ടന്ന് ശ്രദ്ധനേടിയ നടിയാണ് സുബ്ബലക്ഷ്മി. കല്യാണരാമന്‍, രാപ്പകല്‍, നന്ദനം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ സ്വന്തം മുത്തശ്ശിയായ സുബ്ബലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ്. എത്ര ഭാഷ മാറിപ്പോയാലും മലയാള സിനിമയില്‍ തുടക്കകാലത്തുണ്ടായ അനുഭവം ഒരിക്കലും മറക്കില്ലെന്ന് സുബ്ബലക്ഷ്മി പറയുന്നു.

കല്യാണ രാമന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ആ സംഭവം. ഞാന്‍ സിനിയില്‍ തുടക്കകാരിയാണെന്ന് അറിഞ്ഞ ദിലീപ് ഒരു ദിവസം ഷൂട്ട് തുടങ്ങുന്നതിന് മുന്‍പേ അടുത്ത് വന്നു, ‘സംവിധായകന്‍ ആക്ഷന്‍ എന്ന് പറഞ്ഞ ഉടനെ സുബ്ബു പൊട്ടിക്കരയണം’ എന്ന് പറഞ്ഞു. അടുത്ത സീന്‍ സംവിധായകനും ദിലീപും സംസാരിച്ച്‌ കഴിഞ്ഞതാവും എന്ന് കരുതിയ ഞാൻ ആക്ഷന്‍ എന്ന് പറഞ്ഞതും പൊട്ടിക്കരയാന്‍ തുടങ്ങി.സംഭവം എന്താണെന്നറിയാതെ ചുറ്റുമുള്ളവർ അടുത്ത് കൂടി. എന്ത് പറ്റി മുത്തശ്ശി, എന്തിനാണ് കരയുന്നത് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു.

എന്താ ദിലീപേ ഇങ്ങനെ എന്ന് ഷാഫി സര്‍ ചോദിച്ചപ്പോള്‍ ദിലീപ് പറഞ്ഞു, ‘സുബ്ബുവിന്റെ മൂന്നാമത്തെ പടമാണിത്. എല്ലാം നല്ലതായി ചെയ്ത് കൈയ്യടി വാങ്ങുകയാണ്. അപ്പോള്‍ ഇത്തിരി കരയട്ടെ എന്ന് വിചാരിച്ചു’ എന്ന്. എപ്പോൾ കാണുമ്പോഴും ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ ചിരിക്കാറുണ്ട്. ലൊക്കേഷനില്‍ പുതുമുഖ താരങ്ങളെ റാഗ് ചെയ്യുന്നത് ദിലിപിൻ്റെ സ്ഥിരം പരിപാടിയാണ്. വളരെ രസകരമായ പല അനുഭവങ്ങളും ഇത്തരത്തില്‍ ദിലീപ് ചിലര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഒട്ടും ഒട്ടും ചിരിക്കാതെയാണ് ദിലീപ് ഇത്തരം കുസൃതികള്‍ ലൊക്കേഷനില്‍ ഒപ്പിക്കാറുള്ളതത്രെ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *