കോട്ടയം: പതിനൊന്നു വയസുകാരിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ച രണ്ടനച്ഛനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. നാല്‍പ്പത്തിയാറു വയസുള്ള ഇയാള്‍ എട്ട് വയസു മുതല്‍ പതിനൊന്ന് വയസു വരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഏഴ് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞ് വരികയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ സംശയത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ വനിതാ പോലീസ് സംഘം അന്വേഷണം നടത്തി. പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി പോലീസ് കണ്ടെത്തുകയായിരുന്നു.


