തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് പ്രസിഡൻറ് ജില്ലാ കമ്മിറ്റി അംഗവുമായ നസീമിനതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് സംഘടിപ്പിച്ച് എത്തിയ എസ്എഫ്ഐ പ്രവർത്തകർ പോലീസിനെ കയ്യേറ്റം ചെയ്യുകയും പോലീസ് ജീപ്പ് തല്ലിത്തകർക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽ കത്തിക്കുത്ത് കേസിലെയും പി എസ് സി ചോദ്യപേപ്പർ ചോർന്ന കേസിലെയും പ്രതിയാണ് നസീം. അഭിഭാഷകയുടെ വീഴ്ച മൂലമാണ് കേസ് പിൻവലിക്കാത്തതെന്ന കാരണത്താൽ സർക്കാർ അഭിഭാഷകയെ മാറ്റി തത് സ്ഥാനത്ത് ഉന്നത നേതാവിന്റെ മകനെ ചുമതലപ്പെടുത്തി.


