കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
23 -10 -2020 വരെ ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചു. എം. ശിവശങ്കർ 14-10 -2020 ബുനാഴ്ച നൽകിയ ജാമ്യാപേക്ഷ മുന്‍കൂര്‍ ജാമ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ബുധനാഴ്ച ശിവശങ്കറെ വിളിപ്പിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശിവശങ്കറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് പി. വിജയഭാനുവാണ് കോടതിയില്‍ ഹാജരായത്.
എന്നാൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്.



