റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗ്ളുരു തീവ്രവാദത്തിൻ്റെ നെഴ്സറിയെന്ന് ബി ജെ പി നേതാവ് തേജസ്വി സൂര്യ

September 29, 2020 - 12:44 pm

ബംഗ്ളുരു: തീവ്രവാദത്തിൻ്റെ നഴ്സറിയായി ബംഗ്ളുരു മാറിയിട്ടുണ്ടെന്ന് ബി ജെ പി യുടെ യുവ നേതാവ് തേജസ്വി സൂര്യ . ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ‌ഐ‌എ) സ്ഥിരം ഡിവിഷൻ നഗരത്തിൽ സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റെടുത്ത് ഒരു ദിവസത്തിനുശേഷമാണ് തേജസ്വി സൂര്യയുടെ പ്രസ്താവന.

”ഇന്ത്യയുടെ സിലിക്കൺ വാലിയായ ബംഗ്ളുരുവിനെ ഒരു ഇൻകുബേഷൻ കേന്ദ്രമായി ഉപയോഗിക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ ആഗ്രഹിക്കുന്നുണ്ട്.
നഗരത്തിൽ എസ്പിയുടെ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ നിയന്ത്രിക്കുന്ന ഒരു സ്ഥിരം പൊലീസ് സ്റ്റേഷൻ സംവിധാനം എത്രയും വേഗം സ്ഥാപിക്കാൻ നിർദേശം നൽകുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.”
തേജസ്വി സൂര്യ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *