റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം തേവരയില്‍ സർക്കാർ വയോജനമന്ദിരത്തിന് സഹായമെത്തിച്ച് ജില്ലാ കലക്ടർ

September 20, 2020 - 1:29 pm

എറണാകുളം: തേവരയില്‍ സർക്കാർ വയോജനമന്ദിരത്തിലെ താമസക്കാർക്ക് നിത്യോപയോഗ സാധനങ്ങളുമായി ജില്ലാ കലക്ടറെത്തി. റിവേഴ്സ് ക്വാറൻ്റീൻ ഫലപ്രദമാക്കുന്നതിനും വയോജനങ്ങളെ സമ്പർക്ക സാധ്യതയിൽ നിന്ന് സംരക്ഷിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിൻ്റെ ഭാഗമായാണ് സന്ദർശനമെന്ന് കലക്ടർ എസ്.സുഹാസ് പറഞ്ഞു.സാനിറ്റൈസർ, മാസ്ക്, സോപ്പ്, ബക്കറ്റ്, പ്ലേറ്റ്, ടവൽ, പുതപ്പ് തുടങ്ങിയവ കലക്ടർകൈമാറി. വ്യാപന ഘട്ടം അതിജീവിക്കുന്നതു വരെ സുരക്ഷിതമായി കഴിയുന്നതിനുള്ള നിത്യോപയോഗ വസ്തുക്കളാണ് കൈമാറിയത്. സമ്പർക്ക വ്യാപന ഭീതിയുള്ള ഈ സമയത്ത് അവർക്ക് പുറത്തിറങ്ങേണ്ടി വരില്ല. ഈ ജാഗ്രത ഇപ്പോൾ പ്രധാനമാണെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7987/Old-age-home.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *