തൃശ്ശൂർ : തൃശ്ശൂർ വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിൽ എസ്ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മുനിദാസ് (48) ആണ് മരിച്ചത്. ഇദ്ദേഹം പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്ഐ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 03-09-2020 വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കൊല്ലം മുമ്പ് വരെ മുനിദാസ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലായിരുന്നു ജോലിചെയ്തിരുന്നത്. പ്രൊമോഷനോടുകൂടി പാലക്കാട്ടേക്ക് മാറ്റമായി. പോലീസ് ക്വാർട്ടേഴ്സ് വിട്ടു കൊടുത്തിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം അഞ്ചുമാസമായി ലീവിൽ ആയിരുന്നു. വിവാഹബന്ധം വേർപെടുത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം അമ്മയാണ് ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നത്.
കോവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.

