ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ആശാ പ്രവർത്തകർ

ആറന്മുള (പത്തനംതിട്ട): ആറന്മുള മണ്ഡലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ആശാ പ്രവർത്തകർ. ‘ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യമുയർത്തിയാണ് ആശാസമര നേതാവായ എസ്. മിനിയുടെ നേതൃത്വത്തിൽ പ്രചാരണം നടക്കുന്നത്. തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ, തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാടുകൾ സ്വീകരിക്കുന്ന സർക്കാരിന് വോട്ട് നൽകരുതെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.

തങ്ങളെ വഞ്ചിച്ച വകുപ്പ് മന്ത്രി വീണാ ജോർജിന് വോട്ട് നൽകരുതെന്നാണ് അഭ്യർത്ഥന

.തിരുവനന്തപുരത്ത് 266 ദിവസം തെരുവിൽ സമരംചെയ്ത തങ്ങളെ വഞ്ചിച്ച വകുപ്പ് മന്ത്രി വീണാ ജോർജിന് വോട്ട് നൽകരുതെന്നാണ് ഇവർ ജനങ്ങളോട് അഭ്യർഥിക്കുന്നത്. സത്യസന്ധമായ കാര്യങ്ങൾ പോലും പറയാത്ത ഒരാൾക്ക് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയില്ലെന്നാണ് ആശാ പ്രവർത്തകരുടെ നിലപാട്.പ്രാഥമിക ആവശ്യങ്ങൾപോലും നിറവേറ്റാൻ സൗകര്യമില്ലാത്ത തെരുവിൽ മാസങ്ങളോളം സമരം ചെയ്തിട്ടും നൂറു രൂപ പോലും വേതനം വർധിപ്പിക്കാൻ തയ്യാറാകാത്തവരാണ് ഇന്ന് കോടികൾ മുടക്കി ബസുകളിലും മറ്റും വലിയ രീതിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് എസ്. മിനി വിമർശിച്ചു.

നിലവിൽ പലർക്കും 4000 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും എസ്. മിനി.

. നിലവിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വേതനം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ഗവൺമെന്റ് നൽകുന്ന ഇൻസെന്റീവിനു മേൽ നിയമവിരുദ്ധമായി നിബന്ധനകൾ ഏർപ്പെടുത്തിയതുകാരണം മലയോര മേഖലകളിൽ ജോലിചെയ്യുന്ന പലർക്കും 4000 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും എസ്. മിനി ചൂണ്ടിക്കാട്ടി.

മന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ കള്ളമാണ്

ആരോഗ്യ വകുപ്പിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെയും പരാതി പറയുന്നവരെയും മോശക്കാരായി ചിത്രീകരിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. കോന്നി ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. മന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ കള്ളമാണ്. ജനാധിപത്യത്തിൽ വോട്ട് ചോദിക്കാനും വോട്ട് ചെയ്യരുതെന്ന് പറയാനും തങ്ങൾക്ക് അവകാശമുണ്ടെന്നും ആശാ പ്രവർത്തകർ വ്യക്തമാക്കിr

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →