മാ​തൃ​കാ​പ്പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം : യു. ​പ്ര​തി​ഭ​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാമർശത്തിൽ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി

ആ​ല​പ്പു​ഴ: യു. ​പ്ര​തി​ഭ​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് നേ​താ​വ് ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി. പ്ര​ഥ​മ​ദൃ​ഷ്ട്യാ മാ​തൃ​കാ​പ്പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ക​ണ്ടെ​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​ത്തെ ക്ഷ​ത​പ്പെ​ടു​ത്ത​ൽ,

സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​ത്തെ ക്ഷ​ത​പ്പെ​ടു​ത്ത​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​സ്താ​വ​ന ന​ട​ത്ത​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ സ്വാ​ധീ​നി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള തെ​റ്റാ​യ പ്ര​സ്താ​വ​ന ന​ട​ത്ത​ൽ, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കേ​സെ​ടു​ക്കാ​നാ​ണ് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മാർച്ച് 24 ചൊ​വ്വാ​ഴ്ച കാ​യം​കു​ള​ത്ത് ന​ട​ന്ന യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​നി​ടെ​യാ​ണ് എ. ​ഇ​ർ​ഷാ​ദ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ പ്ര​തി​ഭ​യ്ക്കെ‌​തി​രെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ഇ​ർ​ഷാ​ദി​നെ ലീ​ഗി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →