അമ്പലപ്പുഴ: യാത്രയ്ക്കിടെ കാറിന് തീപിടിച്ചു. ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായി കത്തി നശിച്ചു. ദേശീയ പാതയിൽ പുന്നപ്ര പറവൂരിൽ മാർച്ച് 21 ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.കരുവാറ്റ രേഖാലയം വീട്ടിൽ പ്രദീപ്, ഭാര്യ രേഖ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് നിഗമനം.
കരുവാറ്റയിൽനിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ കാറിൽനിന്ന് പുക ഉയരുകയായിരുന്നു. ഉടൻതന്നെ കാർ നിർത്തി ദമ്പതികൾ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.ആലപ്പുഴയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
