കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ് : 14 കാരന്റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയക്കു പിന്നാലെ വളഞ്ഞുപോയെന്ന് ആക്ഷേപം

പത്തനംതിട്ട| കോന്നി മെഡിക്കല്‍ കോളജില്‍ , 14 കാരന്റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയക്കു പിന്നാലെ വളഞ്ഞുപോയെന്ന് പരാതി. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്‍കി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന്‍ തന്‍സീര്‍ എസിന്റെ കൈ ആണ് വളഞ്ഞത്. നവംബറിലാണ് ഒടിഞ്ഞ കൈയ്യില്‍ ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ പ്ലാസ്റ്റര്‍ ഇട്ടു. രണ്ടരമാസം ചികിത്സ നല്‍കി. ഒടുവില്‍ കൈ വളഞ്ഞു പോയെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.

കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്തു

ഫെബ്രുവരി രണ്ടിന് പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കൈ വളഞ്ഞു പോയെന്നാണ് കുടുംബം പറയുന്നത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. നവംബര്‍ 15നാണ് വീണ് കൈ ഒടിഞ്ഞ 14കാരന്‍ കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം പ്ലാസ്റ്റര്‍ ഇട്ട് രണ്ട് മാസത്തോളം നടന്നു. പ്ലാസ്റ്റര്‍ ഈ മാസം ഊരിയപ്പോഴാണ് കൈയില്‍ വളവ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുടര്‍ ചികിത്സ നല്‍കുകയായിരുന്നു.

സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് നല്‍കുന്ന വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →