തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു

തിരുവല്ലം: തിരുവല്ലം ഇടയാറില്‍ 400 വര്‍ഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട് എന്ന വീട് കത്തി നശിച്ചു. സെപ്തംബർ 19 വെളളിയാഴ്ച രാത്രി എട്ടോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുളള വീടുകളിലേക്ക് തീപടരാത്തത് കൂടുതല്‍ അപകടമൊഴിവാക്കി. പൂന്തുറയില്‍ താമസിക്കുന്ന ഇന്ദിര, സഹോദരന്‍ ബാലചന്ദ്രന്‍ എന്നിവരാണ് ഈ വീടിന്റെ അവകാശികള്‍. അവകാശികളായവര്‍ പൂന്തുറയില്‍ താമസിക്കുന്നതിനെ തുടര്‍ന്ന് വീട് നാലുവര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. തടിയിലാണ് വീടിന്റെ മുഴുവന്‍ നിര്‍മ്മാണവും.. നാട്ടുകാര്‍ അറിയിച്ചതിനുസരിച്ച് ചാക്ക, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളാണ് തീകെടുത്തിയത്.

സമൂഹിക വിരുദ്ധര്‍ കയറി കത്തിച്ചതാണെന്നും സംശയമുണ്ട്

തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റിനുളള കൊടിക്കൂറയും കയറും നാരകതറവാട്ടില്‍ നിന്നാണ് കൊണ്ടുപോകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. അടച്ചിട്ടിരുന്ന വീട്ടില്‍ സമൂഹിക വിരുദ്ധര്‍ കയറി കത്തിച്ചതാണെന്നും സംശയമുണ്ട്. അതേ സമയം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും സംശയിക്കുന്നതായി അഗ്‌നിരക്ഷാസേനാംഗങ്ങള്‍ പറഞ്ഞു. പൂന്തുറ പോലീസും സ്ഥലത്തെത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →