ഹൈലൈറ്റുകൾ
- തോമസ് ഐസക് ധവളപത്രം തയ്യാറാക്കാൻ എ.ഐ ഉപയോഗിച്ചതായി ആരോപിച്ചു.
- സർക്കാർ രേഖകൾ എ.ഐ സർവറുകളിൽ എത്തിയത് ഗുരുതരമാണെന്ന് അദ്ദേഹം വിമർശിച്ചു.
- ധനകാര്യരേഖകൾ രഹസ്യരേഖകളല്ലെന്നാണ് മറുവാദം.
- എ.ഐ ഉപയോഗിച്ച് വിവരങ്ങൾ വിശകലനം ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമല്ല.
- വിഷയം രാഷ്ട്രീയവും നിയമപരവുമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
യുഡിഎഫ് സർക്കാർ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച ധവളപത്രം സംബന്ധിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്ക് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്
ആരോപണങ്ങൾ ഉള്ളടക്കത്തെപ്പറ്റി അല്ല.മറിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളിൽ 175 പേജ് ഉള്ള രേഖ തയ്യാറാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സങ്കേതങ്ങൾ ഉപയോഗിച്ചു.അത് ഗുരുതരമായ കുറ്റകൃത്യമാണ്.അതു സംബന്ധിച്ച് ധവളപത്രം പുറത്തിറക്കിയ സർക്കാർ മറുപടി പറയണം – ഇതാണോ തോമസ് ഐസക്കിന്റെ ആരോപണത്തിന്റെ കാതൽ
എന്തുകൊണ്ടാണ് ഗുരുതരമായ കുറ്റകൃത്യം എന്ന് പറയുന്നത്
10 കൊല്ലം മുമ്പ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ധനകാര്യം കൈകാര്യം ചെയ്തത് തോമസ് ഐസക്ക് ആയിരുന്നു.2016 അദ്ദേഹം ഒരു ധവള പത്രം നിയമസഭയിൽ വായിച്ചിരുന്നു. സാമ്പത്തിക സ്ഥിതി സംബന്ധിച്ച
സർക്കാർ രേഖകൾ സമഗ്രമായി പരിശോധിച്ചാണ് ധവളപത്രം തയ്യാറാക്കുന്നത്.എന്നാൽ കുറെയധികം ദിവസം രേഖകളുടെ പരിശോധനയ്ക്കായി തോമസ് ഐസക്ക് സംഘവും മുഴുകിയിരുന്നു.അത്രയും ദിവസം ഇപ്പോഴത്തെ സർക്കാർ ചെലവഴിച്ചിട്ടില്ല.അതു കൊണ്ട് വിദഗ്ധർ രേഖകൾ സ്വയം പരിശോധിച്ചു തീർത്ത് തയ്യാറാക്കിയ കുറുപ്പിന്റെ അടിസ്ഥാനത്തിൽ അല്ല ധവളപത്രം തയ്യാറാക്കിയിട്ടുള്ളത്.
പിന്നെയോ?രേഖകളെല്ലാം കമ്പ്യൂട്ടർ ഫയലുകൾ ആക്കി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്തതിനുശേഷം സർക്കാരിന് ആവശ്യമുള്ള വിവരങ്ങൾ ശേഖരിച്ചു നൽകുവാൻ ആവശ്യപ്പെട്ടു.അങ്ങനെ പെട്ടെന്ന് ലഭിച്ച രേഖയുടെ അടിസ്ഥാനത്തിൽ ധവളപത്രം തയ്യാറാക്കി എന്നാണ് തോമസ് ഐസ് കണ്ടെത്തിയിരിക്കുന്നത്.
സർക്കാർ രേഖകൾ പ്രത്യേകിച്ച് ധനകാര്യസ്ഥിതി സംബന്ധിച്ച രേഖകൾ രഹസ്യ സ്വഭാവം ഉള്ളതാണ് എന്ന് തോമസ് ഐസക്ക് കരുതുന്നു.
അതുകൊണ്ടുതന്നെ അവ ആർട്ടിഫിഷ്യൽ ഇന്റേജൻസിന്റെ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്യുമ്പോൾ രേഖകൾ അമേരിക്കയിലുള്ള സർവറുകളിൽ എത്തും.രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടമാകും.ഈ പ്രവർത്തനം കുറ്റകരമാണ് – തോമസ് ഐസക്കിന്റെ വിമർശനത്തിന്റെ കാതൽ ഇതാണ്.
എന്നാൽ ഇത് ശരിയാണോ?
എന്നാൽ ഇത് ശരിയല്ല.രണ്ടു പ്രധാന കാരണങ്ങളാണ് ഉള്ളത്. ആദ്യത്തേത് സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച ഫയലുകൾ രഹസ്യരേഖ അല്ല.ഔദ്യോഗിക രഹസ്യ നിയമം ഇന്ത്യയിൽ വിവരാവകാശം നിയമം വന്നതിനുശേഷം നിലവിലില്ല.അതുകൊണ്ടുതന്നെ ഒരു സർക്കാർ രേഖയും രഹസ്യരേഖ അല്ല.വിവരാവകാശ നിയമപ്രകാരം പൗരന്മാർക്ക് അവയെല്ലാം ലഭ്യമാണ്.
വിവരാവകാശ നിയമപ്രകാരവും അതിൻറെ വ്യാഖ്യാനങ്ങൾ അടങ്ങുന്ന നിരവധി വിധികളിലൂടെയും പൗരന്മാർക്ക് ലഭ്യമല്ലാത്ത രേഖകൾ ഏതൊക്കെയെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.
അവയാകട്ടെ രഹസ്യരേഖകളാണ് എന്ന് പറഞ്ഞിട്ടുമില്ല.പൗരന് ലഭ്യമാക്കാൻ കഴിയാത്ത രേഖകൾ എന്ന് മാത്രം ആണ് വിവക്ഷ.
വിവരാവകാശ നിയമപ്രകാരം പൊതുവിൽ ലഭിക്കാൻ ഇടയില്ലാത്ത രേഖകൾ താഴെപ്പറയുന്നവയാണ്
1. രാജ്യസുരക്ഷ, രഹസ്യാന്വേഷണം, നയതന്ത്ര രേഖകൾ
2. നടക്കുന്ന അന്വേഷണ ഫയലുകൾ
3. മന്ത്രിസഭാ ചർച്ചാ രേഖകൾ
4. മൂന്നാം കക്ഷിയുടെ ITR, ബാങ്ക് വിവരം, പാസ്പോർട്ട്, ആധാർ
5. ജീവനക്കാരുടെ മെമ്മോ, ശിക്ഷാ നടപടി, ACR, ശമ്പള സ്ലിപ്
6. ബിസിനസ് രഹസ്യങ്ങൾ, ടെണ്ടർ ബിഡിന്റെ സാങ്കേതിക വിവരം
7. കോടതി വിലക്കിയ രേഖകൾ
ഈ പറഞ്ഞ പ്രകാരമുള്ള രേഖകളിൽ സർക്കാരിൻറെ ധനകാര്യസ്ഥിതി സംബന്ധിച്ച് രേഖകൾ പെടുന്നില്ല .അതുകൊണ്ടുതന്നെ ഈ രേഖകൾ പ്രോസസ് ചെയ്യുന്നതിൽ ഏത് കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ചാലും കുറ്റകരമല്ല
ഇനി രണ്ടാമത്തെ കാര്യം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്യുന്നത് കുറ്റകരമായ ഒരു പ്രവർത്തനമല്ല ഇന്ത്യയിൽ.ഇന്ത്യയിൽ സർവറുകൾ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കമ്പനികൾ ഇന്ന് ഇല്ല.ഇന്ത്യൻ കമ്പനികളൊന്നും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ചാറ്റ് ബോട്ടുകൾ ഉണ്ടാക്കിയിട്ടുമില്ല.വിപണിയിൽ ഉള്ളതെല്ലാം തന്നെ അമേരിക്കൻ കമ്പനികളുടേതാണ്.അവയുടെ സർവറുകൾ അമേരിക്കയിലാണ് ഉള്ളത്.ലോകത്ത് എവിടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോഴും ഈ സർവറുകളിൽ വിവരങ്ങൾ ലഭ്യമാകും.
അങ്ങനെ ഡേറ്റകൾ ലഭ്യമാകുന്ന വിധത്തിൽ പ്രവർത്തിക്കുന്നത് കുറ്റകരമാണോ അല്ലയോ എന്ന് വ്യക്തമാക്കുന്ന നിയമനിർമ്മാണം ഇന്ത്യയിൽ ഇല്ല.ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ ഉപയോഗം സംബന്ധിച്ച നിയമങ്ങളും ഇല്ല.
ഇലക്ട്രോണിക്സ് സാങ്കേതികവിദ്യ സംബന്ധിച്ച് ഉള്ള നിയമത്തിന്റെ പരിധിയിൽ പെടുത്തിയാണ് ഇപ്പോൾ കേസുകൾ കൈകാര്യം ചെയ്യുന്നത്.
അതായത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് രേഖകൾ പരിശോധിക്കുന്നതും വിവരങ്ങൾ ക്രോഡീകരിച്ച് വിശകലനം ചെയ്യുന്നതും കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന യാതൊരു നിയമവും കോടതിവിധിയും ഇന്ന് രാജ്യത്ത് ഇല്ല.
അപ്പോൾ പിന്നെ സംസ്ഥാനത്തിന്റെ അധികാരമുള്ള സർക്കാരിന് സർക്കാർ ഫയലുകളോ സ്ഥിതിവിവര കണക്കുകളോ വിശകലനം ചെയ്യുവാൻ ഏത് സാങ്കേതിക വിദ്യ ഉപയോഗിച്ചാലും അത് കുറ്റകരമല്ല.
പിന്നെ എന്താണ് തോമസ് ഐസക് വിമർശനം കൊണ്ട് ഉദ്ദേശിക്കുന്നത്?
അദ്ദേഹം എന്ത് ഉദ്ദേശിച്ചിരുന്നാലും പൊതുസമൂഹത്തിൽ ഇത് സംബന്ധിച്ച് കൺഫ്യൂഷൻ ആണ് മിച്ചം.
പൊതുപ്രവർത്തകരും വിദഗ്ധരും ചിന്തകരും എല്ലാം കൺഫ്യൂഷനുകൾ ഇല്ലാതാക്കി നേരാംവഴി സമൂഹത്തിന് കാട്ടുന്നവരായി മാറേണ്ടവരാണ്.

