കൊല്ലം: മിഥുന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി തേവലക്കര ബോയ്സ് ഹൈസ്‌കൂള്‍. ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന് അനുശോചനം രേഖപ്പെടുത്താനായി സംഘടിപ്പിച്ച യോഗത്തിലാണ് അധ്യാപകര്‍ ഒന്നടങ്കം വിതുമ്പിയത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പല അധ്യാപികമാരും മിഥുന്റെ ഓര്‍മകള്‍ പങ്കുവെച്ചത്. ദുഃഖം അണപൊട്ടി ഒഴുകിയപ്പോള്‍ പലര്‍ക്കും പ്രസംഗം മുഴുമിപ്പിക്കാനുമായില്ല.
താങ്ങാനാകാത്ത വിയോഗമാണ്”
”കുഞ്ഞുങ്ങളോട് എപ്പോഴും പറയാറുള്ളത് നിങ്ങളുടെ അമ്മമാരാണ് ഞങ്ങളെല്ലാമെന്നാണ്. ആ വികാരത്തോടുകൂടി തന്നെയാണ് ഞങ്ങള്‍ കുട്ടികളെ കരുതുന്നത്. ഞങ്ങളുടെ പേരിനിനോടൊപ്പം അമ്മേ എന്ന് ചേര്‍ത്ത് അവന്‍ വിളിക്കാറുമുണ്ടായിരുന്നു. എത്ര നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയിട്ടും…”, അനുശോചനയോഗത്തില്‍ പ്രസംഗം മുഴുവനാക്കാതെ അധ്യാപികയായ ജയശ്രീ പൊട്ടിക്കരഞ്ഞു. ”അരുതാത്തത് സംഭവിച്ചു. ഒരു അമ്മയുടെ സ്ഥാനത്തുനിന്ന് ചിന്തിക്കുമ്പോള്‍ താങ്ങാനാകാത്ത നഷ്ടമാണ്. ഒരിക്കലും താങ്ങാനാകാത്ത വിയോഗമാണ്”, മറ്റൊരു അധ്യാപിക വിതുമ്പി. എത്രപറഞ്ഞാലും തീരാത്ത ദുഃഖമാണെന്നായിരുന്നു സ്‌കൂള്‍ മാനേജര്‍ തുളസീധരന്‍ പിള്ളയുടെ വാക്കുകള്‍
