റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: കേരളത്തില്‍ സ്‌ഫോടനാത്മകമായ അവസ്ഥയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികള്‍. ഇത് തെറ്റായ രീതിയാണ്. അടിയന്തരമായ കര്‍മ്മപരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിയ്ക്കണം. ലഹരിയെ ലഘൂകരിക്കുന്ന സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നതും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന

‘ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നു. സമൂഹത്തിലെ തിന്‍മകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വമാണ്. ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണ്.’ -കാതോലിക്കാബാവ പറഞ്ഞു.

പുതുതലമുറ ‘റീല്‍ ലൈഫി’ല്‍ ജീവിക്കുന്നു,

തിരുത്തലുകള്‍ വേണ്ടി വരുമ്പോള്‍ സഭ ഓര്‍മ്മിപ്പിക്കുമെന്ന് ബ്രൂവറി വിഷയത്തില്‍ അദ്ദേഹം വ്യക്തമാക്കി. മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ കഴിയുന്ന പ്രഷര്‍ കുക്കര്‍പോലെയായി യുവജനങ്ങള്‍ മാറിയിരിക്കുന്നു. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആഴത്തില്‍ പഠിക്കണം. പുതുതലമുറ ‘റീല്‍ ലൈഫി’ല്‍ ജീവിക്കുന്നു, ‘റിയല്‍ ലൈഫ്’ ഇല്ലാതായെന്നും ബാവ കൂട്ടിച്ചേർത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *