റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറാകാത്തത് ഉത്തരവാദിത്വത്തില്‍നിന്നുളള ഒളിച്ചോട്ടമാണെന്ന് കോൺ​ഗ്രസ്

January 22, 2025 - 6:45 am

ഡല്‍ഹി: കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി തന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ്. മണിപ്പുർ സംസ്ഥാന രൂപീകരണദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേർന്നതിനു പിന്നാലെയാണ് വിമർശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് രംഗത്തുവന്നത്. സംസ്ഥാന രൂപീകരണദിനത്തില്‍ മണിപ്പുരിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേർന്ന ആശംസ വെറും പൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു.

മണിപ്പുരിന്‍റെ ചുമതല അമിത് ഷായ്ക്ക് വിട്ടുകൊടുത്ത് സ്വന്തം കർത്തവ്യത്തോട് അവഗണനകാണിക്കുകയാണ്

കലാപബാധിത മേഖലയായ മണിപ്പുരിന്‍റെ ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വിട്ടുകൊടുത്തുകൊണ്ട് പ്രധാനമന്ത്രി തന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണ്. കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇതുവരെയും സംസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറാകാത്തത് അദ്ദേഹത്തിന്‍റെ കർത്തവ്യ അവഗണനയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *