പാരീസ്: ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുകയായിരുന്ന അഭയാർഥികളുമായി പോയ ബോട്ട് വടക്കൻ ഫ്രാൻസിലെ ബീച്ചിൽ ഇടിച്ചുകയറി രണ്ട് യുവതികൾ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
17 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
.ബോട്ടിൽ 82 പേരാണുണ്ടായിരുന്നത്. ബൊലോൺ-സർ-മെർ തുറമുഖത്തിന് ഏതാനും കിലോമീറ്റർ തെക്ക് ഹാർഡെലോട്ട് ബീച്ചിൽനിന്നാണ് ബോട്ട് പുറപ്പെട്ടത്.എൻജിൻ തകരാറിലായതിനെത്തുടർന്ന് ബോട്ട് നിയന്ത്രണംവിട്ട് ഒഴുകിപ്പോകുകയായിരുന്നു. ഫ്രഞ്ച് തീരസംരക്ഷണ സേന ബോട്ടിലെ 17 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
ശ്വാസംമുട്ടിയാണു യുവതികൾ മരിച്ചത്
ബാക്കിയുണ്ടായ 65 പേരുമായി ബോട്ട് കരയിലേക്ക് ഇടിച്ചുകയറി. ചെറുബോട്ടിൽ ശ്വാസംമുട്ടിയാണു യുവതികൾ മരിച്ചത്. ഇവർ സുഡാനിൽനിന്നുള്ളവരാണ്. ഫ്രാൻസിൽനിന്നു യുകെയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്.


