.തിരുവനന്തപുരം : 70 വയസ്സു കഴിഞ്ഞവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചെലവാകുന്ന തുകയുടെ 60 ശതമാനം തുക സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കേണ്ടിവരുമെന്ന് സൂചന . കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരുമായി സംസ്‌ഥാന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്‌ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. പദ്ധതിയുടെ വിശദരേഖ കേന്ദ്രം നല്‍കിയിട്ടില്ല.
കാസ്‌പില്‍ ലയിപ്പിച്ച് നടപ്പാക്കും
കേരളത്തില്‍ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ (കാസ്‌പ്) ലയിപ്പിച്ചാണു ആയുഷ്‌മാന്‍ ഭാരത് നടപ്പാക്കുന്നത്. ഒരു കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയമായി 1050 രൂപയാണു നിശ്ചയിച്ചിരിക്കുന്നത്. ദരിദ്രരും ദുര്‍ബലരുമായ 41.99 ലക്ഷം കുടുംബങ്ങളാണ് കാസ്‌പ് ഗുണഭോക്താക്കള്‍. ഇതില്‍ 23.97 ലക്ഷം കുടുംബങ്ങളെ മാത്രമേ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവരായി കേന്ദ്രം അംഗീകരിച്ചിട്ടുള്ളൂ. ഈ കുടുംബങ്ങള്‍ക്ക് 631 രൂപ 20 പൈസ വീതമാണു (ആകെ 151 കോടി രൂപ) കേന്ദ്രം അനുവദിക്കുന്നത്. ഇവര്‍ക്കുള്ള ബാക്കി തുകയും ശേഷിക്കുന്ന 18.02 ലക്ഷം പേരുടെ പ്രീമിയത്തിന്റെ മുഴുവന്‍ തുകയും സംസ്‌ഥാനം വഹിക്കണം.
സംസ്‌ഥാനത്തിന്റെ ബാധ്യത ഉയരും.
.സാമ്പത്തികനില നോക്കാതെ 70 കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുമ്പോഴും ഇതേ മാതൃക പിന്തുടരാനാണു കേന്ദ്രത്തിന്റെ നീക്കം. 70 കഴിഞ്ഞവരില്‍ ഭൂരിഭാഗവും ചികിത്സ തേടുന്ന സാഹചര്യമുള്ളതിനാല്‍ സംസ്‌ഥാനത്തിന്റെ ബാധ്യത ഉയരും.
പദ്ധതിയിങ്ങനെ
കേന്ദ്ര, സംസ്‌ഥാന സര്‍വീസുകളില്‍നിന്നു വിരമിച്ചവര്‍, പിഎഫ്, ക്ഷേമനിധി പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ 70 വയസ്സു കഴിഞ്ഞ എല്ലാവര്‍ക്കും സാമ്പത്തികനില നോക്കാതെ 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ.ലഭിക്കും. കാസ്‌പില്‍ അംഗങ്ങളായ കുടുംബങ്ങളിലെ 70 കഴിഞ്ഞവര്‍ക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ.ലഭിക്കും.
അക്ഷയകേന്ദ്രങ്ങള്‍വഴി. കാര്‍ഡ് വിതരണം
70 കഴിഞ്ഞവര്‍ക്കു സംസ്‌ഥാനം പ്രത്യേക കാര്‍ഡ് നല്‍കും. അക്ഷയകേന്ദ്രങ്ങള്‍ വഴിയാകും കാര്‍ഡ് വിതരണം. .കാസ്‌പില്‍ എംപാനല്‍ ചെയ്‌ത സംസ്‌ഥാനത്തെ 197 സര്‍ക്കാര്‍ ആശുപത്രികളിലും 4 കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും 364 സ്വകാര്യ ആശുപത്രികളിലും സൗജന്യചികിത്സ. മരുന്ന്, അനുബന്ധ വസ്‌തുക്കള്‍, പരിശോധന, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ തിയറ്റര്‍, ഐസിയു, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവയും പരിരക്ഷയില്‍ ഉള്‍പ്പെടും.
.