കൊച്ചി: പ്രണയാഭ്യർത്ഥന നിരസിച്ചതിൻറെ പേരിൽ പെരുമ്പാവൂർ രായമംഗലത്ത് വീട്ടിൽ കയറി യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയകളെല്ലാം പൂർത്തിയായി. 72 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളു എന്ന് ഡോക്ടർമാർ വ്യക്തമാക്കി. 2023 സെപ്തംബർ 5 ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. നഴ്സിംഗ് വിദ്യാർത്ഥിയായ പെൺകുട്ടിയെ ആക്രമിച്ചശേഷം തൂങ്ങിമരിച്ച 21കാരൻ ബേസിലിൻറെ മൃതദേഹം സംസ്കരിച്ചു.
വീടിന് മുൻവശത്ത് സിറ്റൗട്ടിൽ ഇരുന്ന പെൺകുട്ടിയെ വഴിയിൽ നിന്ന് ഓടിവന്ന ബേസിൽ വെട്ടിയത് അപ്രതീക്ഷിതമായാണ്. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറാൻ പോലും പെൺകുട്ടിക്ക് സാധിച്ചില്ല. ബേസിലിൻറെ കൈവശം വെട്ടുകത്തിക്ക് പുറമെ ഒരു ബാറ്റും ഉണ്ടായിരുന്നു. ഉച്ഛഭക്ഷണം കഴിഞ്ഞ് വീടിൻറെ വീടിനകത്ത് വിശ്രമിക്കുകയായിരുന്ന മുത്തച്ഛനും മുത്തശ്ശിയും പെൺകുട്ടിയുടെ നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിവന്നത്. തടയാൻ ശ്രമിച്ച മുത്തച്ഛനെ തള്ളിയിട്ട് കത്തികൊണ്ട് മുഖത്ത് വെട്ടി, കയ്യിലുണ്ടായിരുന്ന ബാറ്റ് വച്ച് അടിച്ചു. കസേരയെടുത്ത് പ്രതിരോധിച്ച മുത്തശ്ശിക്കും വെട്ടേറ്റു. തലേന്ന് രാത്രി തന്നെ വീടിന് മുന്നിൽ ബേസിൽ എത്തിയിരുന്നതായും മുത്തച്ഛന് സംശയമുണ്ട്. ഡോക്ടർമാരുടെ പെട്ടന്നുള്ള ഇടപെടലിലാണ് കുട്ടിയുടെ തുടർ ചികിത്സയ്ക്ക് വഴിയൊരുക്കിയത്.
ശസ്ത്രക്രിയകൾ പൂർത്തിയാക്കി ഇനിയുള്ള 72 മണിക്കൂർ നിരീക്ഷണത്തിലാണ്. പെൺകുട്ടിയെ നേരത്തെ തന്നെ പരിചയമുള്ള ആളായിരുന്നു ബേസിലെന്ന് പൊലീസ് ഉറപ്പിക്കുന്നു. മൂവാറ്റുപുഴയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം 2023 സെപ്ഉതംബർ 6 ന് ഉച്ചയോടെയാണ് ബേസിലിൻറെ മൃതദേഹം

