റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ളുലുമിൽ അപടകടത്തിൽ മരണപ്പെട്ട ആലുങ്ങൽ സാജിദയുടെ മൃതദേഹം വിശുദ്ധ മക്കയിൽ ഖബറടക്കി. കോട്ടക്കൽ പറപ്പൂർ ശാന്തിനഗർ സ്വദേശി മുഹമ്മദ് കുട്ടിയുടെ ഭാര്യയാണ് സാജിത. ബുറൈദയിൽ നിന്നും സഹോദരിയുടെ മകൻ മുഹമ്മദലിയുടെ കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിക്കുന്നതിന്ന് വേണ്ടി മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു സാജിദ. മക്കയിൽ എത്തുന്നതിന് മുൻപായി ളുലും എന്ന പ്രദേശത്ത് വെച്ച് കുവൈത്തി പൗരൻ ഓടിച്ച വാഹനം പിറകിൽ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന മുഹമ്മദലിയുടെ മാതാവ് ഖദീജ, സഹോദരി ആഇഷ എന്നിവർ പരുക്കുകളോടെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച സാജിദയുടെ ഭർത്താവ് മുഹമ്മദ് കുട്ടിയും മുഹമ്മദലിയുടെ മകൻ അർഷദും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് ഐസിഎഫ് സെക്രട്ടറിമാരായ ഒ.കെ ബാസിത് അഹ്‌സനി, ഷാഫി ബാഖവി മക്ക, ഷഹദ് പെരുമ്പിലാവ്, സിസിഡബ്ല്യുഎ അംഗം മുഹമ്മദ് സാലിഹ് എന്നിവർ രംഗത്തുണ്ട്. ഹാദിയ വളണ്ടിയർമാരായ ഹഫ്‌സ കബീർ, ഷാന തൽഹത്ത് എന്നിവർ ആശുപ്രത്രിയിലും സേവനത്തിനുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *