ന്യൂഡല്‍ഹി: മകരസംക്രാന്തി ദിനമായ ജനുവരി 14 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങ് നടക്കും. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമെന്നും ചടങ്ങുകള്‍ 10 ദിവസം നീണ്ടുനില്‍ക്കുമെന്നും രാമക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു. രാജ്യത്തും വിദേശത്തും പ്രതിഷ്ഠാ ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലു നിലകളുള്ള ക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ താഴത്തെ നില രാമ കഥക്കായി നീക്കിവയ്ക്കും. ഒകേ്ടാബറില്‍ ഇതിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. 360 അടി നീളവും 235 അടി വീതിയുമുള്ള നിര്‍മിതിയുടെ താഴത്തെ നിലയില്‍ 160 തൂണുകളും ഒന്നാം നിലയില്‍ 132 തൂണുകളും രണ്ടാം നിലയില്‍ 74 തൂണുകളും ഉണ്ടാകും. അഞ്ച് മണ്ഡപങ്ങളാണ് ക്ഷേത്രത്തിനുണ്ടാവുക.
രാജസ്ഥാനില്‍ നിന്നുള്ള നാല് ലക്ഷം ക്യുബിക് അടി കല്ലും മാര്‍ബിളും ഉപയോഗിച്ച് നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലിന് 161 അടി ഉയരമുണ്ട്. സ്റ്റീലോ ഇഷ്ടികയോ നിര്‍മാണത്തിന് ഉപയോഗിക്കില്ല. നാഗര ശൈലിയിലാണ് ക്ഷേത്ര വാസ്തുവിദ്യ. ഇതിന് 46 തേക്ക് തടി വാതിലുകളുണ്ടാകും. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പതിച്ചതായിരിക്കും. ആയിരം വര്‍ഷമെങ്കിലും നിലനില്‍ക്കുന്ന രീതിയിലാണ് ക്ഷേത്ര നിര്‍മാണമെന്ന് മിശ്ര പറഞ്ഞു.
പ്രധാന ക്ഷേത്രം മൂന്ന് ഏക്കറില്‍ നിര്‍മ്മിക്കുമ്പോള്‍, 9 ഏക്കര്‍ സമുച്ചയത്തിന് ചുറ്റുമതില്‍ ഒരുക്കും. ചുവരില്‍ രാമായണത്തെ പ്രതിപാദിക്കുന്ന ശില്‍പങ്ങള്‍ ഉണ്ടാകും. ക്ഷേത്രത്തിന്റെ മൂന്ന് കവാടങ്ങളും ഗോപുരവും സ്വര്‍ണം പൂശിയതായിരിക്കും. തീര്‍ഥാടന കേന്ദ്രം, മ്യൂസിയം, ആര്‍ക്കൈവ്സ്, റിസര്‍ച്ച് സെന്റര്‍, ഓഡിറ്റോറിയം, കന്നുകാലി തൊഴുത്ത്, ആചാഎന്നിവ പൂര്‍ത്തീകരിച്ച ക്ഷേത്രസമുച്ചയത്തില്‍ ഉള്‍പ്പെടുന്നു.

