റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഐഎം അംഗത്വം സ്വീകരിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ

May 12, 2023 - 2:34 pm

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സിപിഐഎം അംഗത്വം സ്വീകരിച്ചു. 2014ൽ കോൺഗ്രസ് വിട്ട അബ്ദുറഹ്മാൻ നാഷണൽ സെക്കുലർ കോൺഫറൻസ് പാർട്ടിയിൽ നിന്നാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. അബ്ദുറഹ്മാനെ തിരൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കു മെന്നാണ് വിവരം. നേരത്തെ കെപിസിസി നിർവാഹക സമിതി അംഗവും തിരൂർ നഗരസഭാ വൈസ് ചെയർമാനുമായിരുന്നു.

പാർട്ടി മാറി ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് അബ്ദുറഹ്മാൻ സിപിഐഎം അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. നാഷണൽ സെക്കുലർ കോൺഫറൻസ് പ്രതിനിധിയായി നിയമസഭയിൽ അബ്ദുറഹ്മാൻ മാത്രമേയുള്ളു എന്നതിനാൽ മറ്റ് നിയമപ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *