റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

14 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: കാറില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 14 കുപ്പി വിദേശമദ്യവുമായി എക്‌സെസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്തു. ഏലംകുളം പാണ്ടിയാട്ടില്‍ ജയചന്ദ്രനെ(37)യാണ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പന നടത്തുന്നതിനിടെ പിടികൂടിയത്. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ചുള്ള പ്രത്യേക വാഹന പരിശോധനയിലാണ് പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. രാജേഷും സംഘവും ഇയാളെ പിടികൂടിയത്.

ഏലംകുളം, മുതുകുറുശി, ചെറുകര ഭാഗങ്ങളില്‍ ഏറെ നാളുകളായി മദ്യവില്‍പ്പന നടത്തിവരികയായിരുന്നു ജയചന്ദ്രന്‍. ഇയാളെക്കുറിച്ച് പ്രദേശവാസികളില്‍നിന്നു പരാതിയുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഏലംകുളം – മുതുകുറിശി മേഖലകളില്‍ എക്‌സൈസ് നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. ഓഫീസര്‍മാരായ യു. കുഞ്ഞാലന്‍കുട്ടി, കെ. മനോജ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. മുഹമ്മദ് റിയാസ്, കെ. നിപുണ്‍, ഡ്രൈവര്‍ മുഹമ്മദ് നിസാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *