റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈ.എസ്. ശര്‍മിളയെ പോലീസ് ആശുപത്രിയിലേക്കു മാറ്റി

ഹൈദരാബാദ്: പദയാത്രയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തുന്ന വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈ.എസ്. ശര്‍മിളയെ പോലീസ് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില വഷളായെന്ന വൈദ്യസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അര്‍ധരാത്രി പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റിയത്.

തെലങ്കാനയില്‍ സംഘടിപ്പിച്ച സംസ്ഥാന പദയാത്രയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് െഹെദരാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് ശര്‍മിള അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ശര്‍മിളയ്ക്ക് പിന്തുണയുമായി വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും ആസ്ഥാനത്തെത്തി.

എന്നാല്‍, ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പോലീസ് നാടകീയമായി ആദ്യം പാര്‍ട്ടി പ്രവര്‍ത്തകരെയും അനുയായികളെയും മാധ്യമപ്രവര്‍ത്തകരെയും അവിടെനിന്ന് മാറ്റി. തുടര്‍ന്ന് ശര്‍മിളയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വെള്ളം പോലും കുടിക്കാത്തതാണ് ശര്‍മിളയുടെ ആരോഗ്യനില വഷളാക്കിയത്. രക്തസമ്മര്‍ദവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും ഗുരുതരമായനിലയില്‍ താഴ്ന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

പദയാത്രയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഹുെസെന്‍ സാഗര്‍ തടാകത്തിനു സമീപമുള്ള അംബേദ്കര്‍ പ്രതിമയ്ക്കു മുന്നിലാണ് ശര്‍മിള ഉപവാസ സമരം ആരംഭിച്ചത്.എന്നാല്‍, ഇവിടെ സമരം അനുവദനീയമല്ലാത്തതിനാല്‍ നിരാഹാരസമരം പാര്‍ട്ടി ആസ്ഥാനത്തേക്കു മാറ്റുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *