റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൂണേരി: പുറമേരിയിലും തൂണേരി വെള്ളൂരിലും തെരുവുനായ ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു. വീടിനുള്ളില്‍ കളിക്കുകയായിരുന്ന പുറമേരി പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ മകന്‍ നെഹന്‍ കൃഷ്ണന്‍, വെള്ളൂര്‍ സ്വദേശി രഞ്ജിത്തിന്റെ മകന്‍ ആരോണ്‍ദേവ്, അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന പുറമേരി സ്വദേശി കമല എന്നിവരെയാണ് നായ ആക്രമിച്ചത്.20/11/2022 ഉച്ചയ്ക്കായിരുന്നു സംഭവം. കൈക്കും കാലിനുമായാണ് മൂന്നുപേര്‍ക്കും കടിയേറ്റത്. പരുക്കേറ്റ കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും കമല വടകര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *