റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോബിലിറ്റി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെയർ നവംബർ 12ന് രാവിലെ ഒപത് മുതൽ വൈകിട്ട് അഞ്ച് വരെ കളമശ്ശേരി സെന്റ്.പോൾസ് കോളേജിൽ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. എഞ്ചിനീയറിങ് ടെക്നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, ടെക്സ്റ്റൈൽ സെയിൽസ് ആന്റ് മാർക്കറ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും നൂറിലധികം പ്രമുഖ സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കും. എസ്.എസ്.എൽ.സി,  ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, ഐ. ടി. ഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. പ്രവർത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ അവസരം ലഭിക്കും.

 മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ, പങ്കാളിത്തം എന്നിവ സൗജന്യമാണ്.  പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കാര്യങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഹൈബി ഈഡൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,ജില്ലാ കളക്ടർ ഡോ. രേണു രാജ്, കളമശ്ശേരി നഗരസഭാ അധ്യക്ഷ സീമാ കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *